ഫോർട്ട് കൊച്ചി: എഴുത്തുകാരനും പ്രഭാഷകനും സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എൻ.കെ.എ ലത്തീഫ് പുരസ്‌ക്കാരം വി.ഡി.മജീന്ദ്രന് എൻ.വേണുഗോപാൽ സമർപ്പിച്ചു. ഫോർട്ടുകൊച്ചി സി.സി.ഇ.എ ഹാളിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു.കെ.എം.റഹിം അദ്ധ്യക്ഷത വഹിച്ചു, മുൻ എം.പി.കെ.വി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി ഡോമിനക് പ്രസന്റേഷൻ, കെ.കെ.കുഞ്ഞച്ചൻ, തമ്പി സുബ്രഹ്മണ്യം, ഷാജി കുറുപ്പശേരി, പി.എ.സഗീർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.