road
തൃക്കാക്കര നഗരസഭ പതിനാലാം വാർഡിൽ പാട്ടുപുര നഗർ റോഡിൽ രൂപപ്പെട്ട വിള്ളൽ.

തൃക്കാക്കര : കാക്കനാട് റോഡ് ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.തുടർച്ചയായി പെയ്യുന്ന മഴയിൽ തൃക്കാക്കര നഗര സഭ പതിനാലാം വാർഡിൽ പാട്ടുപുര നഗർ റോഡാണ് ഇന്നലെ രാത്രി ഇടിഞ്ഞത്. ഇതുവഴി കാൽനട യാത്രക്കാർക്ക് പോലും നടക്കാനാവാത്ത അവസ്ഥയിലാണ്.റോഡ് ഒരു ഭാഗം ഇടിയുകയും,​ റോഡ് കുറുകെ പല ഭാഗങ്ങളിലായി വിളളൽ രൂപപ്പെടുകയും ചെയ്യ്തു.സമീപത്തെ പാട്ടുപുര നഗറിൽ മായാഭവനിൽ മായയുടെ വീട് അപകടസ്ഥയിലാണ്. റോഡിന് ഒരുഭാഗം ഏകദേശം 25 അടി താഴ്ചയാണ്.നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിക്ക് നടുവിലൂടെ പോകുന്ന റോഡാണ് അപകടാവസ്ഥയിലായിരിക്കുന്നത്.തൃക്കാക്കര നഗര സഭക്ക് റോഡിന്റെ ഭീകരാവസ്ഥയെക്കുറിച്ചു പലതവണ പരാതി കൊടുത്തിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസുകൾ പറയുന്നു.