മരട്. 48 ലക്ഷം മുടക്കി യു.ഡി.എഫ്.ഭരണത്തിൻ കീഴിൽ നവീകരിച്ച് മരട് നഗരസഭയുടെ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാൾ ചോരുന്നത് സംബന്ധിച്ച് ഗവർമെന്റ് ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷപാർലിമെന്ററി പാർട്ടി നേതാവ് കെ.എ.ദേവസി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ആശ വർക്കർമാരുടെ യോഗത്തിൽ ദേഹത്ത് വെള്ളം വീണപ്പോൾ മുകളിലേക്ക് നോക്കിയവർ കണ്ടത് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.