അങ്കമാലി: മഴ കനത്തതിനെത്തുടർന്ന് അങ്കമാലി സെന്റ്‌മേരീസ് കത്തീഡ്രൽ ഹാൾ, ചെത്തിക്കോട് കമ്മ്യൂണിറ്റിഹാൾ, വേങ്ങൂർ സെന്റ് ജോസഫ്‌സ് പള്ളി പാരിഷ്ഹാൾ, വേങ്ങൂർ ലിറ്റിൽ റോസ് അങ്കണവാടി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അങ്കമാലി സെന്റ്‌മേരീസ് കത്തീഡ്രലിൽ എടത്തോട് പാടം കോളനിയിലെ 63 കുടുംബങ്ങളുണ്ട്. നായത്തോട് അഞ്ചും ചെത്തിക്കോട് ഭാഗത്ത് 20 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വേങ്ങൂർ ഡബിൾ പാലത്തിനു സമീപമുള്ള പട്ടാളത്തുപറമ്പിൽ ജോൺ, പള്ളിപ്പാട്ട് ജോസ് എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഇവർ
ബന്ധുവീടുകളിലേക്കു മാറി. വേങ്ങൂരിലെ കോളനിയിലെ 5 വീടുകൾ പ്രളയഭീതിയിലാണ്. ഡബിൾപാലത്തിനു സമീപത്തെ 3 വീട്ടുകാർ അംഗൻവാടി ക്യാമ്പിലേക്ക് മാറി. വേങ്ങൂർ സെന്റ് ജോസഫ് പള്ളി ചർച്ച് പാരിഷ് ഹാളിലെ ക്യാമ്പിലേക്ക് കാലടി പഞ്ചായത്തിലെ 10 വീട്ടുകാരെ മാറ്റി.
മഴയെ തുടർന്ന് ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. ട്രെയിനുകൾ പലതും റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്സ് പ്രസ് അങ്കമാലിയിൽ പിടിച്ചിട്ടു.