പള്ളുരുത്തി: ഇന്നലെ പുലർച്ചെ 3ന് പള്ളുരുത്തിയിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശിയടിച്ചു. കച്ചേരിപ്പടി ഗവ.ആശുപത്രി പരിസരത്തെ കൂറ്റൻ മരം കടപുഴകി വീണു.ഇതിനെ തുടർന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.അശുപത്രിയിൽ കറണ്ട് ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. തുടർന്ന് ഫയർഫോഴ്സ് എത്തിമരം മുറിച്ചുനീക്കി. ഉച്ചയോടെ വൈദ്യം തിബന്ധം പുനസ്ഥാപിച്ചു.ഈ ഭാഗത്ത് 12 ഓളം വീടുകളിൽ വെള്ളം കയറി. വില്ലേജ് ഓഫീസർ, നഗരസഭ ഉദ്യോഗസ്ഥർ, മുൻ മന്ത്രി കെ. ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു.