പെരുമ്പാവൂർ: ശക്തമായ മഴയിലും,കാറ്റിലും മരങ്ങൾഒടിഞ്ഞ് വീണ് വേങ്ങൂർ ,അമ്പലമടി,ത്രിവേണി, പാണിയേലി, പാണംകുഴി,തൃക്കേപ്പാറ, തൃക്കേപടി, പ്രദേശങ്ങൾ ഇരുട്ടി​ലായി​. നി​രവധി​ ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു.പെരുമ്പാവൂർ,ഒക്കൽ,കൂവപ്പടി,എന്നീ സെക്ഷനുകളിൽ ഭാഗീകമായി വൈദ്യുതി തടസം നേരിട്ടു.കൂവപ്പടികെ. വി. സബ്‌സ്റ്റേഷന്റെ പ്രവർത്തനം ഇന്നലെ വൈകിട്ടോടെ പുനസ്ഥാപിച്ചു.ഞയറാഴ്ചക്കകം വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നുംനാട്ടുകാർ പരമാവധി സഹകരിക്കണമെന്നുംഎക്‌സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥി​ച്ചു.