കൊച്ചി: എറണാകുളത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജ്ജസ്വലമാക്കണമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും തയ്യാറാവണം. കഴിഞ്ഞ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഇതുവരെ നഷ്‌ടപരിഹാര തുക കൊടുത്തു തീർക്കാനായിട്ടില്ല. ഇനിയെങ്കിലും തുക കൈമാറാൻ സർക്കാർ തയ്യാറാവണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.