കൊച്ചി : സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനവും കലോത്സവവും സമാപിച്ചു . കലോത്സവത്തിൽ മദ്ധ്യമേഖലാ ബി ഓവർ ഓൾ ജേതാക്കളായി . കലാ പ്രതിഭയായി നോർത്ത് സോണിലെ കണ്ണൂർ എ .കെ.ജി മെമ്മോറിയൽ കോളേജ് ഒഫ് നഴ്‌സിംഗിലെ അശ്വന്ത്.കെ പിയെയും ,കലാതിലകമായി സെൻട്രൽ സോൺ ബി യിലെ കോലഞ്ചേരി എം. ഓ.എസ്. സി കോളേജ് ഒഫ് നഴ്‌സിംഗിലെ .ശില്പ ജോർജിനെയും തിരഞ്ഞെടുത്തു.വൈകിട്ട് നടന്ന സമാപന സമ്മേളനം അനീഷ് .ഡി ഉദ്ഘാടനം ചെയ്തു.