ചെറായി: രാമവർമ ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപകൻ നന്ത്യാട്ടുകുന്നം തെക്കേഅത്താണി കൈതപ്പിള്ളി എ. സദാനന്ദൻ (93) നിര്യാതനായി. എസ്.എൻ.ഡി.പിയോഗം നന്ത്യാട്ടുകുന്നം ശാഖാ പ്രസിഡന്റ്, പറവൂർ യൂണിയൻ കൗൺസിലർ തു‌ടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭാരതി. മക്കൾ: ഡോ. ദീപക്ക്, പരേതനായ രഞ്ജിത്ത്. മരുമക്കൾ: മോഹൻദാസ് (റിട്ട.ഖാദി ബോർഡ്), പരേതയായ മിനി.