കൊച്ചി: കാലവർഷക്കെടുതിയോടനുബന്ധിച്ച് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. കർഷകർക്ക് മൃഗസംരക്ഷണ മേഖലയിലുണ്ടാകുന്ന നഷ്ടങ്ങൾ ഉടൻ തന്നെ തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കണം. ഫോൺ: 0484-2351264.