പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച 'നമുക്കു പഠിക്കാം, നന്മയുടെ പാഠം' ജില്ലാതല സൗഹൃദക്കൂട്ടായ്മ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്തു . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മർക്കോസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമം സിനിമാ നടൻ സാജു നവോദയ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സുധാകർ മംഗളോദയം ഗുരുവന്ദനം നടത്തി.
അദ്ധ്യാപകനും മികച്ച സാമൂഹിക പ്രവർത്തകനുമായ പി പി ബാബു വിനെയും മുൻ ഹെഡ്മാസ്റ്ററും കവിയും സാഹിത്യകാരനുമായ കെ. പി ശ്രീകുമാറിനെയും സാജു നവോദയ ആദരിച്ചു സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണവിതരണം സംസ്ഥാന കോ-ഓർഡിനേറ്റർ രാജൻ കെ. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ജി. ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തി. നീതു ഡിജോ, കെ. പി. ശ്രീകുമാർ, പി. പി. ബാബു, യു. ഐസക്ക്, ടി. വൈ. ജോയി,ടി പി. മുരളീധരൻ, കെ. ജി. ശിവൻ, ജിൻസി സുരേഷ്, ലിസി ബിജു, ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ദാനിയേൽ തോമസ് സ്വാഗതവും മേഖലാ പ്രസിഡന്റ് അജി ചാക്കോ നന്ദിയും പറഞ്ഞു.