പിറവം : ആഗസ്റ്റ് 31 നടക്കുന്ന വള്ളംകളിയോടനുബന്ധിച്ച് പിറവം ടൗൺ ബോട്ട് ക്ലബിന്റെ ഉദ്ഘാടനവും പൊതുയോഗവും നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്നിർവഹിച്ചു. തൃശൂരിൽ നടന്ന സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ജോൺസൺ ജോണി കുഞ്ഞമ്മാട്ടിലിനെയും ,വയലിൻ പ്രതിഭ കാർത്തിക് കെ ജയനെയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സലിം ആദരിച്ചു .ക്ലബ് രക്ഷാധികാരി വർഗീസ് തച്ചിലുകണ്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് ചെയർമാൻ വിജു മൈലാടിയിൽ സ്വാഗതം പറഞ്ഞു. ഉണ്ണിവല്ലയിൽ ,ബെന്നി വി വർഗീസ് ,ബിബിൻ ജോസ് , കെ.ആർ പ്രദീപ് കുമാർ ,ഏലിയാസ് ഈനാകുളം ,തോമസ് പാഴൂർ ,കെ .സി .തങ്കച്ചൻ ,മഹേഷ് പാഴൂർ ,ജിജി ചാരു പ്ലാവിൽ ,കുര്യൻ പുളിക്കൽ, ശ്രീജിത്ത് പാഴൂർ ,ഗോപി മണലേൽ എന്നിവർ ആശംസ പ്രസംഗം നടത്തി .സെക്രട്ടറി സിംപിൾ തോമസ് നന്ദി പറഞ്ഞു