പിറവം: കനത്ത മഴ കുറയുകയും മലങ്കര ഡാമിന്റെ ഷട്ടറുകൾ താഴ് ത്തുകയും ചെയ്തതോടെ പിറവം പുഴയിൽ വെള്ളമിറങ്ങി.ജലനിരപ്പ് താഴ്ന്നു. വെള്ളത്തിനടിയിലായിരുന്ന പാഴൂർ, കളമ്പൂർ, രാമമംഗലം , ചീരക്കാട്ടുപ്പാറ, പാലച്ചുവട്, വാളിയപ്പാടം , മണീട് , കാക്കൂർ, ഓണക്കൂർ , ശിവലി ഭാഗങ്ങളിൽ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. . രാമമംഗലത്തും തിരുമാറാടിയിലും ഇന്നലെ രാത്രി ഓരോ ക്യാമ്പുകൾ കൂടി ആരംഭിച്ചതോടെപിറവം നിയോജകമണ്ഡലത്തിൽ നാല് ക്യാമ്പുകളായി. വെള്ളം ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ അളവ് കുറയുകയാണ് .പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് മൂവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. . വരും ദിവസങ്ങളിൽ മഴ കൂടുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിച്ചതായി തഹസിൽദാർ മധുസൂദനൻ നായർ പറഞ്ഞു. മഴ കനക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ പിറവം, മണീട്, രാമമംഗലം എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തിട്ടുണ്ട്. ബോട്ടുകളും സ്‌കൂബാ ടീമുകളും റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പിലൂടെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ കരുതിയിരിക്കണമെന്നും മധുസൂദനൻ പറഞ്ഞു. മഴ ശക്തി പ്രാപിക്കുകയും മൂവാറ്റുപുഴയാളിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ തദ്ദേശ സ്ഥാപന പ്രതിനിധികളിൽ നിന്നും റവന്യൂ അധികൃതരിൽ നിന്നും ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടാകുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. .