കൊച്ചി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ അനുശോചിച്ചു. നയതന്ത്രം ജനഹൃദയങ്ങളിലേക്ക് കൊണ്ടുവന്ന വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജെന്ന് അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇറാക്കിൽ ഭീകരരുടെ പിടിയിൽ നിന്ന് നഴ്‌സുമാരെ രക്ഷിച്ച് അവരുടെ വീടുകളിൽ എത്തിച്ചതും എയ്ഡ്‌സ് രോഗബാധിതരായ രണ്ടു മലയാളി കുഞ്ഞുങ്ങളെ മാറോടു ചേർത്തുപിടിച്ച് അവർക്ക് ചികിത്സക്കായി നടപടിയെടുത്തതും മലയാളികൾക്ക് മറക്കാനാകില്ലെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ നായത്തോട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. പ്രിൻസ് സംസാരിച്ചു.