മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തതുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോഎബ്രാഹാം എം എൽ എ ഭക്ഷ്യസിവിൽ സപ്ലെെസ് മന്ത്രി പി. തിലോത്തമന് കത്തയച്ചു. മൂവാറ്റുപുഴയിൽ രണ്ടായിരത്തോളം കുടുംബങ്ങളിലാണ് വെള്ളം കയറിയത്. വെള്ളം വീടുകളിൽ നിന്ന് ഇറങ്ങിയെങ്കിലും വീടും പരിസരവും ശുചീകരണം പൂർത്തിയാക്കി ജീവിതം സാധാരണ നിലയിലേക്ക് എത്തണമെങ്കിൽ ദിവസങ്ങൾ എടുക്കും. കഴിഞ്ഞ വർഷം ഉണ്ടായ മഹാപ്രളയത്തിന്റെ ദുരിതത്തിൽ നിന്നും കര കയറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇൗ വർഷവും പ്രളയദുരന്തം എത്തിയത്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പിലുള്ളവരും ബന്ധുവീടുകളിൽ അഭയം തേടിയവരുംവീടുകളിലേക്ക് ശുചീകരണത്തിനായി എത്തി.. ഇൗ കാലയളവിൽ സൗജന്യ റേഷനടക്കമുള്ള സർക്കാർ സഹായം ലഭ്യമായാൽ ഇവർക്ക് ആശ്വാസമാകും.