മൂവാറ്റുപുഴ: വ്യാപാരമേഖലയുടെ നട്ടെല്ലായ കാവുങ്കരമേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ഇക്കുറി കാലവർഷം കനത്ത നഷ്ടം വരുത്തിയത്. പലചരക്ക് സാധനങ്ങൾഅടക്കമുള്ളയാണ് നശിച്ചത്. . കടകളിലെ സാധനങ്ങൾ രാത്രിയിൽ തന്നെ വിവിധ വാഹനങ്ങളിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുകയായിരുന്നു. ബലിപെരുന്നാൾ ,ഓണംഎന്നിവലക്ഷ്യമാക്കി സാധനങ്ങൾ കൂടുതൽ സംഭരിച്ചിരുന്നതിനാൽ അധികം പേർക്കും സാധനങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാൻ കഴി‌ഞ്ഞില്ല. വെള്ളം കയറില്ലെന്ന് ധരിച്ച് സാധനങ്ങൾ നീക്കം ചെയ്യാത്ത വ്യാപാരികൾക്കുംവൻ നഷ്ടമുണ്ടായി. തുടർച്ചയായിഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വ്യാപാര മേഖലക്ക്സംഭവിച്ച നഷ്ടം നികത്തുന്നതിന് സർക്കാർ പ്രത്യേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.