മുവാറ്റുപുഴ: എഫ്.സി.സി വാഴപ്പിളളി ലൂർദ്ദ് ഭവനാംഗമായ സിസ്റ്റർ സേർജിയ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്.സി മഠം വക സെമിത്തേരിയിൽ. മൂവാറ്റുപുഴ നിർമ്മലാ മെഡിക്കൽ സെന്റർ ആശുപത്രി ആയുർവേദ വിഭാഗത്തിലും ഇടവകകളിൽ മതാദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ പത്രോസ്, പരേതരായ മാത്യു, അന്നക്കുട്ടി മാത്യു, ഏലിയാമ്മ പാപ്പച്ചൻ.