കൊച്ചി: രാജ്യത്തെ മത്സ്യമേഖലയെ കുത്തകകൾക്ക് തീറെഴുതുകയും സംസ്ഥാനങ്ങളുുടെ അധികാരങ്ങൾ കവരുകയും ചെയ്യുന്ന സമുദ്ര മത്സ്യബന്ധന ബിൽ പിൻവലിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ( ടി.യു.സി.ഐ ) ആവശ്യപ്പെട്ടു. പുതിയ ബില്ലിലെ നിർവചനപ്രകാരം തീരക്കടലിന്റെ പരിപാലന,നിയന്ത്രണ അവകാശം വരെ കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.തീരക്കടലിന്റെ പരിപാലന അവകാശവും കേന്ദ്രത്തിനാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയാണിതെന്ന് സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.