പറവൂർ : അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന സി.കെ. ഗംഗാധരൻ മാസ്റ്ററുടെ ആത്മകഥ' ഓർമ്മയുടെ നടപ്പാത 'ഡോ.ഗീത സുരാജ് പ്രകാശനം ചെയ്തു. എ.ആർ. പണിക്കർ ആദ്യ കോപ്പി ഏറ്റുവാങ്ങി. സമ്മേളനം കെ.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എം.കെ. ചിദംബരൻ. പി. വിജയലക്ഷ്മി, കെ.വി. രവീന്ദ്രൻ, കെ.കെ. സത്യൻ, ബീന ശശിധരൻ, അശ്വതി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.