കൊച്ചി: ജില്ലാ ചിട്ടി ഫോർമൻസ് അസോസിയേഷന്റെ 28 മത് വർഷിക സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്‌തു. ക്രമാതിതമായ ഫീസ് വർദ്ധനവിലൂടെ സ്വകാര്യ മേഖലയിലെ ചിട്ടി വ്യവസായത്തെ സർക്കാർ തകർക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ആർ.വിശ്വംഭരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കൊച്ചി ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് മുഖ്യാതിഥിയായി. എം.കെ.പ്രസാദ്, റോയി റിപ്പൺ, എം.വി.ലോറൻസ്, എം.കെ.അഷിക്, ടി.എ.മേഹനൻ, കെ.കെ.സുഗതൻ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.