പറവൂർ : മന്നം സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ പുരസ്കാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രമശിവശങ്കരൻ, സി.കെ. അനിൽകുമാർ, സി.എം. രാജു, ഷെറീന അബ്ദുൽ കരിം, ബാങ്ക് സെക്രട്ടറി എം.എൻ. കുമുദ തുടങ്ങിയവർ സംസാരിച്ചു.