പറവൂർ : നഗരസഭയും കുടുംബശ്രീയും സംയുക്തമായി നാഷണൽ അർബൻലൈവ് ലി ഹുഡ് മിഷന്റെ കീഴിൽ നടത്തുന്ന സൗജന്യ ആയുർവേദ സ്പാ തെറാപ്പി കോഴ്സ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിഷൻ മാനേജർ എൻ. യാസർ അദ്ധ്യക്ഷത വഹിച്ചു. എം.കെ.സുബ്രഹ്മണ്യൻ, കെ.പി. അലി അഷറഫ്, ഡോ. ഷെറിൻ റിജീഷ് തുടങ്ങിയവർ സംസാരിച്ചു. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ളക്സിലാണ് കോഴ്സ് സെന്റർ.