bal
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവം കെ.രവിക്കുട്ടൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിൽ അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവം 2019 ന് തുടക്കമായി. എടത്തല, കിഴക്കമ്പലം പഞ്ചായത്തുകളിലെ എൽ .പി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രവിക്കുട്ടൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി മഹേഷ് കെ .എം, പ്രസിഡന്റ് ജേക്കബ് .സി .മാത്യു,ബാലവേദി കൺവീനർ അക്ബർ അലി,ബാലവേദി സെക്രട്ടറി അഷ്വൽ സജീവ് തുടങ്ങിയവർ സംസാരിച്ചു. നാളെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം ക്വിസ് മത്സരങ്ങൾ നടക്കും. 15 ന് രാവിലെ 9 ന് കവി ടോം മുളംതുരുത്തി കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും