1
ഇൻഫോപാർക്ക് പ്രോഗ്രസ്സിവ് റെക്കിസിന്റെ നേതൃത്വത്തിൽ പവർ ബാങ്ക് നിർമ്മാണം

തൃക്കാക്കര : പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയവർക്കും രക്ഷാപ്രവർത്തകർക്കും പവർ ബാങ്കുകൾ നിർമ്മിച്ചു നൽകും

കാക്കനാട് ഇൻഫോപാർക്കിലെ ടെക്കികൾ.

ഇൻഫോപാർക്ക് പ്രോഗ്രസീവ് റെക്കിസ് കൂട്ടായ്മയാണ് നിലമ്പൂർ, മലപ്പുറം, കോഴിക്കോട് മേഖലയിലേക്ക് വേണ്ടി മൊബൈൽ റീചാർജ് പവർ ബാങ്ക് എത്തിക്കുക. അനീഷ് പന്തലാനി,അഭിഷേക് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം.

രാജഗിരി കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ ആദ്യദിനമായ ഇന്നലെ 60 പവർ ബാങ്കുകൾ നിർമ്മി​ച്ചു. ഇന്ന് ഉച്ചയോടെ ഇരുന്നൂറെണ്ണം തി​കയ്ക്കും. 09 വോൾട്ട് ബാറ്ററികളാണ് പവർ ബാങ്കിന് ഉപയോഗിക്കുന്നത്. ആദ്യഘട്ടമായി​ ഇത്രയും പവർബാങ്കുകളമായി​ സംഘം മൂന്ന് ജി​ല്ലകളി​ലേക്ക് യാത്രയാകും.

ഒരെണ്ണം ഉല്പാദിപ്പിക്കാൻ 60 രൂപയോളമാകും. സംരംഭവുമായി​ ആർക്കും സഹകരി​ക്കാം. കാക്കനാട്ടെ ഫ്‌ളാറ്റുകൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചു കളക്ഷൻ പോയന്റുകൾ ഇന്നുമുതൽ പ്രവർത്തിക്കും. വിസ്മയ ഇൻഫോപാർക്കിലാണ് കൺ​ട്രോൾ റൂം. ഫോൺ​: 9744499661, 7012359694