narama
നാരമംഗലം ക്ഷേത്രം വെള്ളത്തിൽ മുങ്ങിയ നിലയിൽ

കോലഞ്ചേരി: മേഖലയിൽ വെള്ളക്കെട്ടൊഴിവായില്ല, ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൂടുതൽ പേർ എത്തി. കടമറ്റത്ത് യു.പി സ്കൂളിൽ തുടങ്ങിയ ക്യാമ്പിൽ 20 കുടുംബങ്ങളിലെ 40 പേർ, തമ്മാനിമറ്റം എൽ.പി സ്കൂളിൽ 15, കറുകപ്പിള്ളിയിൽ 26, കടയ്ക്കനാട് എം.ടി.എൽ.പി.എസ്സിൽ 5 കുടുംബങ്ങൾഎന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെഎണ്ണം .അത്താണി പുത്തൻകുരിശ്, വെങ്കിട പുത്തൻകുരിശ് റോഡിലും വെള്ളക്കെട്ടിനെ തുടർന്നുണ്ടായ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. കറുകപ്പിള്ളി മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. നാരമംഗലം ഭഗവതി ക്ഷേത്രം വെള്ളത്തിൽ മുങ്ങി.കുന്നത്തുനാട് പഞ്ചായത്തിൽ പാപ്പാറക്കടവ്, ഊത്തിക്കര പ്രദേശത്തെ ആറോളം വീടുകളിൽ വെള്ളം കയറി. മോറയ്ക്കാല പള്ളിമുകൾ കോളനിയിൽ പ്രസാദിന്റെയും, അമ്പലപ്പടി കരുമക്കാട്ട് ഗംഗാധരന്റെയും വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീട് തകർന്നു. കിഴക്കമ്പലം പഞ്ചായത്തിലെ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിനു സമീപത്തെയും, തുരുത്തിക്കര ഭാഗത്തെയും ചില വീടുകളിൽ വെള്ളം കയറി. എരുമേലി സുനിത പടിയിൽറോഡിൽ വെള്ളക്കെട്ടുണ്ടായി. കടമ്പ്രയാറിന്റെ നടപ്പാതയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.