കൊച്ചി: തേവര എസ്.എച്ച്.കോളേജിന്റെ ആഭിമുഖ്യത്തിൽ കോളേജ് അദ്ധ്യാപകർക്കായി നടന്ന ദ്വിദിന ശില്പശാല കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.കെ.എൻ.മധുസൂദനൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രശാന്ത് പാലയ്ക്കപ്പിള്ളിൽ അദ്ധ്യക്ഷനായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് അദ്ധ്യാപകർ ശിലപശാലയിൽ പങ്കെടുത്തു.