പറവൂർ : പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി. വാർഷിക പൊതുയോഗത്തിൽ സബ്ബ് കളക്ടർ സ്നേഹൽകുമാർ സിംഗ് ചെക്ക് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന് കീഴിലുള്ള എസ്.എച്ച് ജി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കർഷകനേയും, ക്ഷീരകർഷകനേയും ചടങ്ങിൽ ആദരിച്ചു.ബാങ്ക് അംഗങ്ങൾക്കുള്ള 2018-19 വർഷത്തെ ഇരുപത്തിയഞ്ച് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ് .ജെയ്സി തുടങ്ങിയവർ സംസാരിച്ചു