മൂവാറ്റുപുഴ:വെള്ളപ്പൊക്കം നേരിടാൻ മൂവാറ്റുപുഴയിൽ ജനപ്രതിനിധികളും , രാഷ്ട്രീയ , സാമൂഹ്യ,സാംസ്ക്കാരിക നേതാക്കളും , സർക്കാർ ജീവനക്കാരും, ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റുന്നതിനും വീടുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനും വാഹനങ്ങൾ ഒരുക്കികൊടുക്കുവാനും ഇവർ മുന്നിൽ നിന്നു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, കെ എസ് ഇ ബി, ആരോഗ്യം, ജലസേവേചനം ,സിവിൽ സപ്ലെെസ് അടക്കമുള്ള വകുപ്പുകളുടെ ഏകികരിച്ചുള്ള പ്രവർത്തനം ദുരന്തമേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി. ദുരിതാശ്വാസ ക്യാമ്പുകളിലും, ആശുപത്രികളിലും വഴിയാത്രക്കാർക്കും ഭക്ഷണം ഒരുക്കി രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. ഡീൻ കുര്യാക്കോസ് എം പി, എൽദോഎബ്രാഹാം എം എൽ എ , മുൻ എം എൽഎമാരായ ഗോപി കോട്ടമുറിക്കൽ, ജോസഫ് വാഴയ്ക്കൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, വെെസ് ചെയർമാൻ പി.കെ. ബാബുരാജ് , ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, കൺസ്യൂമർ ഫെഡ് വെെസ് ചെയർമാൻ അഡ്വ. പി.എം.ഇസ്മായിൽ വിവിധ കക്ഷിനേതാക്കളായ കെ.എം. അബ്ദുൾ മജീദ്, എം.ആർ.പ്രഭാകരൻ, ടി.എം.ഹാരീസ്, പി.എസ്. സലിംഹാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.അജീഷ്, ലതാ ശിവൻ, ലീലബാബു , ആലീസ് കെ ഏലിയാസ് എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി.