ഇടപ്പള്ളി : ചേരാനല്ലൂരിലെ കനാലുകൾ കവിഞ്ഞു ഒഴുകാൻ തുടങ്ങിയത് പരിസര വാസികൾക്ക് ഭീഷിണിയായി .പഞ്ചായത്തിലെ ആറു വാർഡുകളിൽ നിന്നായി അമ്പത്തിമൂന്ന് കുടുംബങ്ങളെ ചേരാനല്ലൂർ അൾഷൂരിക്ക ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു . വെള്ളിയാഴ്ച രാത്രിയോടെ 32 കുടുംബങ്ങളെയാണ് ഇവിടേയ്ക്ക് മാറ്റിയത് .കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ ശനിയാഴ്ച രാവിലെ കൂടുതൽ കുടുംബങ്ങൾ ക്യാമ്പിലേക്കെത്തി . അമ്പലക്കടവിൽ പ്രദേശങ്ങളിലാണ് രൂക്ഷത ഏറെയും .ഇവിടെ നിന്ന് മാത്രം കഴിഞ്ഞ ദിവസം ഇരുപതോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവന്നു . വാലാംവാർഡിലും വെള്ളപ്പൊക്ക ഭീഷിണി വർദ്ധിക്കുകയാണ്. ഇതിനകം ഇവിടെ നിന്നും പതിനഞ്ചോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു . ചേരാനെല്ലൂർ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഇപ്പോൾ ഭീഷിണി തുടരുന്നത്. കാവതിയോടു പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകി പരിസരത്തുള്ള റോഡുകളും മുങ്ങി .ചിറ്റൂർ പുഴയുടെ തീരപ്രദേശങ്ങളും ഭീഷിണി നേരിടുകയാണ് . തീരത്തോട് ചേർന്നുള്ള പല വീടുകളുടെയും മുന്നിൽ വരെ വെള്ള എത്തിയ നിലയിലാണ് . ഈ അവസ്ഥ തുടർന്നാൽ ഇവിടങ്ങളിലുള്ളവരെ ഉടൻ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും . പഞ്ചായത്തു പ്രസിഡന്റ് സോണിചിക്കുവിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ഭീഷിണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ഇപ്പോൾ ആളുകളെ ക്യാമ്പുകളിലേക്കും മറ്റും ഒഴിപ്പിച്ചു കൊണ്ടുയിരിക്കുകയാണ് .