mazha-paravur
വീടിൽ വെള്ളം കയറിയതോടെ ക്യാമ്പിലേയ്ക്ക് പോകുന്ന വീട്ടമ്മ.

പറവൂർ : മഴയ്ക്ക് കുറവ് ഉണ്ടായില്ലെങ്കിലും പെരിയാറിലെ ജലനിരപ്പ് അൽപം കുറഞ്ഞിട്ടുണ്ട്. പറവൂരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം ശനിയാഴ്ച പുലർച്ചെയോടെ കുറവുണ്ട്. തോരാതെ മഴ പെയ്യുന്നതിനാൽ വിണ്ടും ചില പ്രദേശങ്ങളിൽ ചെറിയ രീതിയിൽ വെള്ളം കൂടി. മഴ മാറി നിന്നപ്പോൾ ക്യാമ്പിൽ നിന്നു പലരും വീടുകളിലേക്കു മടങ്ങാനൊരുങ്ങി. വീണ്ടും മഴ കനത്തതോടെ അവർ ക്യാമ്പുകളിൽ തന്നെ തങ്ങി. മഴ മാറി നിന്നപ്പോൾവെള്ളിയാഴ്ച ഉണ്ടായിരുന്നതിനെക്കാൾ ഒന്നരയടിയോളം വെള്ളം പെരിയാറിൽ താഴ്ന്നു. പിന്നീടു പെയ്ത മഴയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. താലൂക്കിൽ ഇന്നലെ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ കൂടുതലായി തുറന്നു. കഴിഞ്ഞ തവണത്തെ അനുഭവമുള്ളതിനാൽ ഒട്ടേറെയാളുകൾ വെള്ളം കയറുന്നതിനു മുമ്പേ തന്നെ ക്യാമ്പുകളിലെത്തി. പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ തന്നെയാണ് കൂടുതൽ പ്രതിസന്ധി. പുത്തൻവേലിക്കരയിലെ തുരുത്തിപ്പുറം, വെള്ളോട്ടുംപുറം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, സ്റ്റേഷൻകടവ്, ചെറുകടപ്പുറം പഞ്ഞിപ്പള്ള ഭാഗങ്ങൾഇപ്പോഴും വെള്ളത്തിലാണ്. എന്നാൽ, വീടുകൾ അപ്പാടെ മുങ്ങുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തിയിട്ടില്ല കിഴക്കേപ്രം പള്ളിത്താഴം പോലെ ചില മേഖലകളിൽ വെള്ളമെത്തിയെങ്കിലും പെരിയാറിനോട് ചേർന്ന ഭാഗങ്ങൾ ഒഴിച്ചാൽ പറവൂർ നഗര പ്രദേശത്തെ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചിട്ടില്ല. പെരിയാറിനെ ആശ്രയിച്ചാണ് പറവൂരിലും സമീപപഞ്ചായത്തുകളിലും വെള്ളം ഉയരുന്നത്. തോടുകളും കാനകളും നിറഞ്ഞു കിടക്കുന്നതാണ് വെള്ളം കയറാനുള്ള പ്രധാന കാരണം. വെളളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആളുകൾ വാഹനങ്ങൾ പാലങ്ങളുടെ അപ്രോച്ചുകളിലും ഉയർന്ന പ്രദേശങ്ങളുള്ള പൊതു സ്ഥലങ്ങളിലും കൊണ്ടുവന്നിടുകയാണ്.

വീടുകൾക്കു മേൽ മരങ്ങൾ വീണു

പറവൂർ : ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കിഴക്കേപ്രം നമ്പിയത്ത് രാജശേഖരന്റെ വീടിനു മുകളിലേക്കു കൂവളവും അടയ്ക്കാമരവും വീണു സൺഷേഡിനു പൊട്ടലുണ്ടായി. ഗോതുരുത്ത് ഈരനുള്ളിൽ തോമസിന്റെ വീട് തെങ്ങു വീണു തകർന്നു. ഗോതുരുത്ത് കളരിത്തറ വത്സ വേണുവിന്റെ വീടിനു മുകളിലേക്കും മരം കടപുഴകി വീണു.

--------------------------------------------

ദുരിതാശ്വാസ ക്യാമ്പുകൾ എണ്ണം 53 ആയി

പറവൂർ : താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 53 ആയി.

16421 പേർ ക്യാമ്പുകളിലുണ്ട്. വെള്ളിയാഴ്ച ഉണ്ടായിരുന്നതിനേക്കാൾ ഏഴ് ക്യാമ്പുകൾ പുതുതായി തുടങ്ങി. ഇന്നലെ ആറായിരത്തോളം പേർ കൂടുതലായി ക്യാമ്പുകളിലെത്തി. ആലങ്ങാട് വില്ലേജിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്. 10 എണ്ണം. ചേന്ദമംഗലം 2, ഏലൂർ 6, കടുങ്ങല്ലൂർ 7, കരുമാലൂർ 7, പറവൂർ 5, പുത്തൻവലിക്കര 7, വരാപ്പുഴ 1, കോട്ടുവള്ളി 3, കുന്നുകര 5 എന്നിങ്ങനെയാണ് മറ്റു വില്ലേജുകളിലെ കണക്ക്. എല്ലായിടത്തുമായി 7130 കുടുംബങ്ങളുണ്ട്..

കണക്കൻൻകടവ് റഗുലേറ്റർ കം ബ്രിജിലെ ഷട്ടറുകൾ പൂർണമായി ഉയർത്തി.

പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി

. പറവൂർ – ചേന്ദമംഗലം റോഡിൽ കരിമ്പാടം, മനക്കോടം, ഭരണിമുക്ക് പ്രദേശങ്ങൾ പൂർണമായി വെള്ളത്തിലായി. പട്ടം – മാഞ്ഞാലി റോഡിലും വെള്ളക്കെട്ട്