മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ഡീൻ കുര്യാക്കോസ് എം.പി. സന്ദർശനം നടത്തി.കാവുംങ്കര വനിതാ സെന്റർ ,ടൗൺ യു പി സ്കൂൾ, വാഴപ്പിള്ളി ജെ.ബി സ്കൂൾ, കടാതി എൻ.എസ്.എസ് കരയോഗമന്ദിരം, കുര്യൻമല കമ്മ്യൂണിറ്റി ഹാൾ, കുര്യൻ മല വ്യവസായ പാർക്ക്, പേട്ട, മുറിക്കല്ല് എന്നിവിടങ്ങളിലെ ക്യാമ്പുകളിലെത്തിയ ഡീൻ കുര്യാക്കോസ് വെള്ളം കയറിയ കോളനികളിലും, കാവുങ്കരയിലെ കച്ചവട സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. കാവുംപടി ക്ഷേത്രവുംസന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് ആർ.ഡി.ഒ. തഹസിൽദാർ എന്നിവർക്ക് എം.പി.നിർദേശം നല്കി. ഇടുക്കി ജില്ലയിലേയും, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേയും വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നല്കുന്നതിനായി വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വസ്ത്രങ്ങളും, മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിക്കുന്നതിന് തൊടു പുഴയിലെ എം.പി.ഓഫീസിൽ കളക്ഷൻ സെൻറർ ആരംഭിച്ചിട്ടുണ്ട്.