തൃപ്പൂണിത്തുറ: പ്രളയ ദുരിതത്തിൽപ്പെട്ടവർക്കായി തൃപ്പൂണിത്തുറ ഗവ.ബോയ്സ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കനത്ത മഴ നാശം വിതച്ച എരൂർ, ഇരുമ്പനം മേഖലകളിൽ നിന്നുള്ള അമ്പത്തൊന്നു കുടുംബങ്ങളിൽ നിന്നായി നൂറ്റി അറുപത്തേഴ് പേരാണ് ക്യാമ്പിലുള്ളത്. മുനിസിപ്പാലിറ്റിയിലെ മൂന്ന്,ഏഴ് വാർഡുകളിലുള്ളവരാണ് ഏറെപ്പേരും. ചിത്രപ്പുഴ, കണിയാമ്പുഴ തോടുകളിൽ ജലനിരപ്പ് ഉയർന്നതാണ് പലരുടെയും വീടുകളിൽ വെള്ളം കയറാനിടയായത്. ക്യാമ്പ് എംഎൽഎ എം.സ്വരാജ്, മുനിസിപ്പൽ ചെയർമാൻ ചന്ദ്രികാദേവി, വൈസ്ചെയർമാൻ, കൗൺസിലർമാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ സന്ദർശിച്ചു.