payal
ചൂണ്ടാൻതുരുത്ത് പാലത്തിനടിയിലെ പായൽ കെട്ടികിടക്കുന്നു

കുറുമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കണം

നെടുമ്പാശേരി: ചൂണ്ടാൻതുരുത്ത് പാലത്തിനടിയിലെ പായൽ കൂടാരം നീക്കി കുറുമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കണമെന്നും പാലം സംരക്ഷിക്കണമെന്നും കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് ആവശ്യപ്പെട്ടു.

വർഷങ്ങളായി ചുണ്ടംതുരുത്ത് പാലത്തിനടിയിൽപായൽ മൂലം പാലത്തിനടിയിലൂടെ വെള്ളം സുഗമമായി ഒഴുകാത്തതിനാലാണ് കുറുമശ്ശേരി, പറമ്പുശ്ശേരി, പൊയ്ക്കാട്ടുശ്ശേരി, മള്ളുശ്ശേരി പ്രദേശങ്ങളിലെ 300കുടുംബങ്ങൾ ദുരിതത്തിലായതെന്ന് സമിതി ആരോപിച്ചു.ഏക്കർ കണക്കിന് കൃഷികൾ നശിച്ചു. ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് പാലവും അപകടാവസ്ഥയിലാണ്. മാഞ്ഞാലി തോടിന്റെ വികസനത്തിനായി 15 കോടിയോളം രൂപ ധൂർത്തടിച്ചിട്ടും ജനങ്ങൾക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ല. ഇതിനുപിന്നിൽ അഴിമതിയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പായൽ നീക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സീകരിക്കുവാൻ സമിതി തിരുമാനിച്ചു. കൺവെഷൻ ജില്ലാ കമ്മറ്റി അംഗം പി.വി. സാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. ശശിധരൻ, ട്രഷറർ പി.ജി. ശശിധരൻ, കെ.എസ്. രാജേന്ദ്രൻ, കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു.