house
തകർന്നുവീണ രാജീവ് ഗാന്ധികോളനിയിലെ വീട്.

പെരുമ്പാവൂർ: മുടക്കുഴ മൂന്നാംവാർഡിലെ രാജീവ് ഗാന്ധി കോളനിയിൽ കനത്ത മഴയിൽ വീട് നിലംപൊത്തി. ആൾതാമസമില്ലാത്ത വീടുകളിലൊന്നാണ് ഇടിഞ്ഞുവീണത്. 2005 ൽ ഭവനരഹിതർക്കായി ഭവനനിർമ്മാണ ബോർഡ് പണികഴിപ്പിച്ച വീടുകളാണ് കോളനിയിലുളളത്. പണികൾ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും ആർക്കും പട്ടയം നൽകിയിരുന്നില്ല. ഭവനരഹിതരുടെ അപേക്ഷകൾ പരിഗണിച്ച് പഞ്ചായത്ത് ഇവിടെ താൽക്കാലികമായി താമസിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇപ്പോൾ ഇവിടെ നാല് കുടുംബങ്ങളാണുളളത്. വീടുകൾ ഇടിഞ്ഞുവീഴാറായ സാഹചര്യത്തിൽഇവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷസോജൻ അറിയിച്ചു.