ആലുവ: പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ പെരിയാറിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളത്തിൽ ചെളിയുടെ അംശം കുറഞ്ഞു. ഇന്നലെ വൈകീട്ട് ചെളിയുടെ അളവ് 65 എൻ.ടി.യുവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ ഇത് 120 എൻ.ടി.യുവായിരുന്നു.
ഈ മഴക്കാലത്ത് ചെളി ഏറ്റവും കൂടിയതായി രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയാണ്. ഇതോടെ ജലശുദ്ധീകരണത്തിൽ 15 ശതമാനം കുറവ് വരുത്തുകയും ചെയ്തു. ചെളി കുറഞ്ഞതോടെ പൂർണ്ണതോതി​ലായി​ ജലശുദ്ധീകരണം. നാല് പ്ലാന്റുകളിലായി 290 എം.എൽ.ഡി. വെള്ളമാണ് ഇന്നലെ ശുദ്ധീകരിച്ചത്.