bridge
ബലക്ഷയം സംഭവിച്ച വേങ്ങൂർ സൊസൈറ്റിപ്പാലം.

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ കടവ്, പാണിയേലിപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന സൊസൈറ്റിപ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻആവശ്യപ്പെട്ടു. പ്രളയത്തിൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നപാലം കഴിഞ്ഞദിവസം വീണ്ടും വെള്ളത്തിലായിരുന്നു. ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലുളള പാലം 1962 ലാണ് നിർമ്മിച്ചതാണ്. വിനോദസഞ്ചാര കേന്ദ്രമായ പാണിയേലി പോരിലേയ്ക്ക് സന്ദർശകർ എത്തുന്നത് ഇതുവഴിയാണ്. നിരവധി സ്‌കൂൾ വാഹനങ്ങളും പാലംവഴി കടന്നുപോകുന്നു. തോട്ടിൽ ചെറിയതോതിൽ വെള്ളമുയർന്നാൽ പോലും പാലത്തിലൂടെയുളള സഞ്ചാരം തടസപ്പെടുന്ന സ്ഥിതിയാണുളളത്. കഴിഞകൊല്ലം മലവെള്ളപ്പാച്ചിലിൽ പാലത്തിന് സാരമായ തകരാർ സംഭവിച്ചെന്നാണ് വിലയിരുത്തൽ. കൊച്ചുപുരയ്ക്കൽകടവ് സ്വദേശി തോമസ് കെ.ജോർജ് നൽകിയ ഹർജിയിലാണ് മനുഷ്യാവകാശകമ്മീഷന്റെ ഇടപെടൽ. പാലം ഉയരംകൂട്ടി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർപാർട്ടി നിയോജകമണ്ഡലം കമ്മിറ്റിപൊതുമരാമത്ത് വകുപ്പിന് നിവേദനം
നൽകി