കൊച്ചി: മഴയ്‌ക്ക് ശമനമില്ലെങ്കിലും ശക്തി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ പ്രളയബാധിതർ. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ചില കുടുംബങ്ങൾ വീട്ടിലേക്ക് മടങ്ങി. ചിലയിടത്ത് പുതിയതായി തുറക്കുകയും ചെയ്‌തു. ഇന്നലെ വൈകിട്ടോടെ എറണാകുളം നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ സ്ഥിതിയാണ്. എന്റെ മഴ ദൈവങ്ങളേ, ചതിക്കരുതേയെന്നാണ് പ്രളയബാധിതരുടെ പ്രാർത്ഥന.
പറവൂരിലെ താഴ്ന്ന പ്രദേശങ്ങളായ കുന്നുകര, മാഞ്ഞാലി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പ്രളയ മേഖലകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. ഈ ഭാഗത്തെ പ്രധാന റേഡുകളെല്ലാം സഞ്ചാര്യ യോഗ്യമായി, ഇതുവരെ ജില്ലയിൽ മരണമോ ആരെയെങ്കിലും കാണാതാകുകയോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും കരകവിഞ്ഞാണ് ഒഴുക്ക്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളമൊഴിഞ്ഞതോടെ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
133 ദുരിതശ്വാസ ക്യാമ്പുകൾ
6584 കുടുംബങ്ങൾ
23158 പേർ
മരണമില്ല
ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകൾ പറവൂരിൽ 52
പറവൂർ ടൗണിലെ വെള്ളക്കെട്ടൊഴിവായി
ആലുവ -പറവൂർ റോഡ് സഞ്ചാരയോഗ്യമായി
ആലുവ താലൂക്കിൽ 41 ദുരിതാശ്വാസ ക്യാമ്പുകൾ
.പെരിയാറിലെ ജലനിരപ്പ് താഴ്ന്നു
കോതമംഗലം താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ
കോതമംഗലം ടൗണിലെ വെള്ളക്കെട്ട് ഒഴിവായി
കോതമംഗലത്ത് റോഡുകൾ സഞ്ചാര യോഗ്യം
നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രവർത്തന സജ്ജമാകും
>>>>>>>>>>
വെള്ളമിറങ്ങിയതോടെ 15 ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു
പറവൂർ -8
കോതമംഗലം-2
മൂവാറ്റുപുഴ -5
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
54 വീടുകൾ ഭാഗികമായി തകർന്നു
2 വീടുകൾ പൂർണമായി തകർന്നു
.............................
ദുരിതാശ്വാസം: സംഭരണ കേന്ദ്രം കളക്‌ട്രേറ്റിൽ
ദുരിതാശ്വാസ വസ്തുക്കൾ സ്വീകരിക്കുന്നതിന് കളക്‌ട്രേറ്റിൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് സംഭരണകേന്ദ്രം തുറക്കും. പ്ലാനിംഗ് ഹാളാണ് കേന്ദ്രം.
ഇപ്പോൾ അത്യാവശ്യം വേണ്ടത്
കുടിവെള്ളം
പായ
ബെഡ്ഷീറ്റ്
പുതപ്പ്
തലയിണ
സാനിറ്ററി പാഡുകൾ
മരുന്നുകൾ
ശുചീകരണ വസ്തുക്കൾ
പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്
സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺ നമ്പർ: 9447918124