കൊച്ചി: എസ്.എൻ.ഡി.പി.യോഗം കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 46-ാമത് പ്രീ-മാരിറ്റൽ ട്രെയിനിംഗും കൗൺസിലിംഗ് കോഴ്‌സും പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്‌തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി സി.വി.വിജയൻ പടമുകൾ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.കെ. മാധവൻ സ്വാഗതവും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിഅംഗം ടി.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു. യോഗം കൗൺസിലർ എം.ഡി. അഭിലാഷ്, ടി.എം. വിജയകുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ഉണ്ണി കാക്കനാട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോ. ബിനോയ്, ടി.ആർ.ശരത് എന്നിവർ ക്ലാസെടുത്തു.