fled
ചമ്പന്നൂർ സെന്റ്റീത്താ പള്ളി വെള്ളം കയറിയനിലയിൽ

അങ്കമാലി: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അങ്കമാലിയിൽ നഗരസഭയിൽ മൂന്ന്
ക്യാമ്പുകളിലായി 340 പേരെ താമസിപ്പിച്ചു.അങ്കമാലി സെന്റ്
മേരീസ് കത്തീഡ്രൽ,സെന്റ് ജോസഫ് ഹൈസ്‌ക്കൂൾ,ചമ്പന്നൂർ സെന്റ് ആന്റണീസ്
സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.ചമ്പന്നൂരിൽ
മാത്രം 42 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.100 വീടുകൾ
വെള്ളപ്പൊക്കഭീഷണിയിലാണ്.ചമ്പന്നൂർ സെന്റ് റീത്താസ് പള്ളിയിൽ വെള്ളം
കയറി.പള്ളി പണി നടക്കുന്നതിനാൽ പാരിഷ് ഹാളിലാണ് കുർബാന
അർപ്പിക്കുന്നത്. മൂന്ന് ദിവസമായി കുർബാന
മുടങ്ങി.ചമ്പന്നൂർ ഭാഗത്തെ റോഡുകൾ പലതും
വെള്ളത്തിനടിയിലാണ്.എടത്തോട് പാടം,ചാക്കോള
കോളനി,മണിയംകുളം,പീച്ചാനിക്കാട്,മങ്ങാട്ടുകര,കയറ്റംകുഴി,വേങ്ങൂർ,കല്ലുപാലം,കോതകുളങ്ങര,ചമ്പന്നൂർ
തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്.പറക്കുളം റോഡും
വെള്ളത്തിനടിയിലാണ്.കിടങ്ങൂർ പ്രസിഡൻസി ക്ലബ്,കുളപ്പുരക്കാവ് ക്ഷേത്ര പരിസരം
എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.മാഞ്ഞാലി തോട്ടിൽ നിന്നാണ് ഭൂരിഭാഗം
പ്രദേശങ്ങളിലും വെള്ളം കയറുന്നത്.മധുരപ്പുറം,ആലുക്കകടവ്,ചൂണ്ടാംതുരുത്ത്
എന്നീ പാലങ്ങളിൽ വെള്ളം തങ്ങിനിൽക്കുന്നതിനാൽ നീരൊഴുക്ക്
കുറവാണ്.മധുരപ്പുറം പാലത്തിലെ തടസങ്ങൾ നീക്കിയെങ്കിലും ആലുക്ക കടവ്
പാലത്തിലെയും ചൂണ്ടാംതുരുത്ത് പാലത്തിലെയും തടസങ്ങൾ
നീക്കിയിട്ടില്ല.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി
ശനിയാഴ്ച നഗരസഭയിൽ അടിയന്തിര കൗൺസിൽ യോഗം ചേർന്നു.തുറവൂർ പഞ്ചായത്തിൽ
ശിവജിപുരം ഭാഗത്ത് അഞ്ച് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.ദേശീയപാതയിൽ
കറുകുറ്റിയിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസപ്പെട്ടത്
പ്രതിഷേധത്തിനിടയാക്കിയിരുന്നു.ശനിയാഴ്ച കാനകൾ വൃത്തിയാക്കിയതോടെ
വെള്ളക്കെട്ട് ശമിച്ചു.മഞ്ഞപ്ര മുളരിപാടം കോളനിയിലെ 20 വീടുകൾ മുങ്ങി .ഇവിടെയുള്ളവരെ ജെ. ബി.എസ് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.കോളനിക്ക് പുറത്തുള്ള 45വീടുകളിലും വെള്ളം കയറിയിട്ടുണ്ട്,ഇവർ സമീപത്തെ വീടുകളിലേക്ക് മാറി.