മൂവാറ്റുപുഴ: കാരക്കുന്നം സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ 15ന് നടക്കുന്ന ശൂനോയോ പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. എൽദോസ് കുമ്മംകോട്ടിൽ കൊടിയേറ്റി. അഖില മലങ്കര ബൈബിൾ ക്വിസ് മത്സരം ശ്രേഷ്ഠ ബാവാ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7.30ന് ഫാ. പോൾ ആയത്തുകുടിയിൽ, ഫാ. ബേബി മംഗലത്ത്, ഫാ. ജോൺ കുളങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന. 14ന് . ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തൽ വി. മൂന്നിന്മേൽ കുർബ്ബാന.വൈകിട്ട് 6.30ന് കാതോലിക്ക ബാവായുടെയും, സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെയും നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന. പെരുന്നാൾദിനമായ 15ന് രാവിലെ 8.30ന് ഗീവർഗീസ് മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന. ഉച്ചകഴിഞ്ഞ് 2ന് കൊടിയിറക്ക്.