മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ജലവിതാനമുയർന്ന് സ്ഥിരിമായി വെള്ളത്തിൽ മുങ്ങുന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പഠനവും പരിഹാരവുമുണ്ടാകണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും മൂവാറ്റുപുഴ നഗരസഭയും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിൻതുണയും സഹകരണവും ഉണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കനത്ത മഴയിൽ മൂവാറ്റുപുഴയിലെ വെള്ളം കയറിയ പ്രദേശങ്ങളും ദുരിതബാധിതരുടെ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു എം.പി.