ഇടപ്പള്ളി : ഓരോ മഴയിലും ഇടപ്പള്ളി ജംഗ്ഷൻ മുങ്ങുകയാണ് .
കാൽനടയാത്രക്കാരും വാഹന യാത്രക്കാരും ഒരേ പോലെ കഷ്ടപ്പെടുമ്പോൾഒന്നും കണ്ടില്ലെന്ന് നടിച്ച്
ദേശീയ പാത അതോറിറ്റി അധികൃതർ. ഗുരുവായൂർ റോഡിലേക്ക് തിരിയുന്ന ഭാഗങ്ങളിലാണ് പ്രശ്നം രൂക്ഷം . ബസ്
കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ തന്നെ വെള്ളക്കെട്ടാണ് . മഴയിൽ മുട്ടൊപ്പം
വെള്ളത്തിൽ ഇറങ്ങി വേണം ബസുകളിൽ കയറാനും ഇറങ്ങാനും .പുതുതായി
പണിത നടപ്പാതയോട്‌ ചേർന്ന് മഴയിൽ വെള്ളം ഒഴുകി മാറാത്ത അവസ്ഥയാണ് .

. തടസ്സങ്ങൾ ഒഴിവാക്കി വെള്ളത്തിന്റെ ഒഴുക്ക്
സുഗമമാക്കാൻ ഇതുവരെ ദേശീയ പാത അതോറിറ്റി അധികൃതരുടെ ഭാഗത്തു നിന്നും ഒരു
നടപടിയുമില്ല . നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ റോഡിന്റെ
ഒരുഭാഗത്തു മുൻപ് വെട്ടിപ്പൊളിച്ചു കാന തെളിച്ചിരുന്നു . അത് ഇതുവരെ
മൂടിയിട്ടില്ല . ഇവിടെ അറ്റകുറ്റ പണികൾ നടത്തേണ്ടതുണ്ട് . നഗരസഭാ
അധികൃതർ ദേശീയ പാത അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീറുമായി
ബന്ധപ്പെട്ടങ്കിലും പരിഹാര നടപടികൾ നീളുകയാണ് .

ഇടപ്പള്ളി ജംഗ്‌ഷൻ മുതൽ കുന്നും പുറം വരെ യാത്രാക്ലേശം

ഇരട്ടിയായി . ജംഗ്‌ഷനിൽ വെള്ളക്കെട്ടാണ് പ്രശ്നമെങ്കിൽ റോഡിലെ
റെയിൽവേ പാലത്തിലാണ് ദുരിതമേറെയും. പാലത്തിന്റെ പ്രവേശന റോഡിന്റെ
ഇരുവശവും രണ്ടാൾ പൊക്കത്തിൽ കാടുമൂടിയിട്ടു നാളേറെയായി. കാൽ
നടയാത്രക്കാർക്കു ഒരു തരത്തിലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ .കാടു
നീക്കം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി
എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നു . ഇതുവരെ ഒന്നും
നടന്നിട്ടില്ല . ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള
പദ്ധതി ഇനി തയ്യാറാക്കണമെന്ന് അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻജിനിയർ ജയരാജ് പറഞ്ഞു

നടപ്പാതയുടെ അടിയിലൂടെകാനകളിലേക്കുള്ള ചാലുകൾ അടഞ്ഞു

നടപ്പാതയുടെ അടിയിലൂടെ

കാനകളിലേക്കുള്ള ചാലുകൾ അടഞ്ഞു

.വെള്ളക്കെട്ട് ഒഴിവാക്കാൻ
പദ്ധതിയി​ല്ല

പാലത്തിന്റെ
ഇരുവശവും കാടുമൂടി