കൊച്ചി : പ്രളയവും ഉരുൾപ്പൊട്ടലും മൂലം വിഷമിക്കുന്നവർക്ക് ബ്രഡും ബണ്ണും റെസ്‌കും ആവശ്യാനുസരണം നിർമ്മിച്ചു നൽകാൻ ബേക്കേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും മൂലം ഒറ്റപ്പെട്ടു കിടക്കുന്നവരെ പ്രത്യേകം പരിഗണിച്ച് ജില്ലാ കളക്ടർമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ് എന്നിവർ അറിയിച്ചു.