കൊച്ചി : എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കവി ആറ്റൂർ രവിവർമ്മ അനുസ്മരണം 15 ന് ഉച്ചകഴിഞ്ഞ് 2 ന് സംഘടിപ്പിക്കും. കവി അൻവർ അലി അനുസ്മരണ പ്രഭാഷണം നടത്തും. കവി എസ്. രമേശൻ അദ്ധ്യക്ഷത വഹിക്കും. അൻവർ അലിസംവിധാനം ചെയ്ത ആറ്റൂർ രവിവർമ്മയുടെ കവിതയും ജീവിതവും ആസ്പദമാക്കിയ ഡോക്യുമെന്ററി ചലച്ചിത്രം 'മറുവിളി' പ്രദർശിപ്പിക്കും.