കൊച്ചി : എറണാകുളം കരയോഗത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യസേവന, ധനസഹായ വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ടി. ശിവദാസൻനായർ, ആലപ്പാട്ട് മുരളീധരൻ, കെ.ടി. മോഹനൻഎന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡുകൾ, മുതിർന്നവർക്ക് പെൻഷൻ, രോഗികൾക്ക് ധനസഹായം, ജനറൽ ആശുപത്രിയിൽ മരുന്നു വിതരണം തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചത്. ഈവർഷം 50 ലക്ഷം രൂപയുടെ സഹായങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.