നാളെ മഞ്ഞ അലർട്ട്

കൊച്ചി : മഴ മാറി വെയിൽ തെളിഞ്ഞു, പുഴകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. വെള്ളം ഇറങ്ങിയപ്പോൾ പ്രളയം അവശേഷിപ്പിച്ച ചെളിയും മാലിന്യവും നീക്കം ചെയ്ത് വീടുകളും സ്ഥാപനങ്ങളും ശുദ്ധീകരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ജനങ്ങൾ. വീണ്ടുമെത്തിയ പ്രളയത്തിന്റെ ഭീതിയിൽ നിന്ന് എറണാകുളം ജില്ല മുക്തമാകുന്നു. നാളെയും മറ്റന്നാളും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിന് 14 വരെയും വിലക്കുണ്ട്.

# പെരിയാറിൽ ജലം താഴുന്നു

വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പെരിയാറിൽ ജലനിരപ്പ് താഴ്ന്നു. ഇടമലയാർ അണക്കെട്ടിലെ ഷട്ടറുകൾ അടച്ചതുമൂലം ഒഴുകിയെത്തുന്ന വെള്ളം കുറഞ്ഞു. ജലനിരപ്പും താഴുകയാണ്. ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 37.37 ശതമാനമാണ് വെള്ളം. അതിനാൽ ഇടുക്കിയിൽ നിന്ന് വെള്ളമെത്തുമെന്ന ഭീതിയുമൊഴിഞ്ഞിട്ടുണ്ട്.

# മൂവാറ്റുപുഴ സാധാരണനിലയിൽ

മൂവാറ്റുപുഴയിലെ വിവിധ സ്ഥലങ്ങളിൽ ആശങ്ക ഒഴിഞ്ഞു. തൊടുപുഴ മലങ്കര അണക്കെട്ടിലേയ്ക്ക് നീരൊഴുക്ക് കാര്യമായി കുറഞ്ഞു. രാവിലെ എട്ടിന് ആറു ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി താഴ്‌ത്തി. പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കാര്യമായി കുറഞ്ഞു. മൂവാറ്റുപുഴയാറിലെ ജലനിരപ്പും കുറഞ്ഞതോടെ മൂവാറ്റുപുഴ, പിറവം മേഖലകളിൽ വെള്ളമിറങ്ങി.

# ബണ്ടുകൾ തുറന്നു തന്നെ

ജലനിരപ്പ് താഴ്ന്നെങ്കിലും പാതാളം ബണ്ട്, കണക്കൻകടവ് റഗുലേറ്റർ, പുറപ്പള്ളിക്കാവ് റഗുലേറ്റർ, മഞ്ഞുമ്മൽ ബണ്ട് എന്നിവയുടെ ഷട്ടറുകൾ മുഴുവനും തുറന്നുവെച്ചു. ഇതുവഴി വെള്ളം ഒഴുകിയതോടെ പറവൂർ, ആലുവ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലും മറ്റും കയറിയ വെള്ളം ഇറങ്ങിയിട്ടുണ്ട്. വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കാൻ ശ്രമം തുടങ്ങി. ക്യാമ്പുകളിൽ അഭയം തേടിയിരുന്ന നിരവധിപേർ തിരിച്ചെത്തി വീടുകൾ വൃത്തിയാക്കി. ശുദ്ധജലത്തിന്റെ കുറവ് ശുചീകരണത്തെ ബാധിച്ചിട്ടുണ്ട്.

# നാളെയും മറ്റന്നാളും മഞ്ഞ അലർട്ട്

ന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആഗസ്റ്റ് 13, 14 തിയതികളിൽ എണാകുളം ജില്ലയിൽ കേമഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

# കടലിൽ പോകാൻ വിലക്ക്
ഇന്നു മുതൽ 14 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മദ്ധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്‌ധമോ ആകാൻ സാദ്ധ്യതയുണ്ട്.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിലാണ് ശക്തമായ കാറ്റ് വീശാൻ സാദ്ധ്യത. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.

# ഭൂതത്താൻകെട്ട് ജലനിരപ്പ്

പരമാവധി ശേഷി : 34.95 മീറ്റർ

15 ഷട്ടറും തുറന്ന നിലയിൽ

പുലർച്ചെ 5 ന് : 27.50 മീറ്റർ

രാവിലെ 7 ന് : 27.45 മീറ്റർ

രാവിലെ 10 ന് : 27.40 മീറ്റർ

ഉച്ചയ്ക്ക് 1 ന് : 27.25 മീറ്റർ

ഉച്ചയ്ക്ക് 2 ന് : 27.20 മീറ്റർ

വൈകിട്ട് 4 ന് : 27.20മീറ്റർ

വൈകിട്ട് 6 ന് : 27.20മീറ്റർ

# ഇടമലയാർ ജലനിരപ്പ്

പരമാവധി ശേഷി : 169 മീറ്റർ

മുഴുവൻ ഷട്ടറുകളും അടച്ചു

ഉച്ചയ്ക്ക് 2 ന് : 147.14 മീറ്റർ

വൈകിട്ട് 4 ന് : 147.19 മീറ്റർ

വൈകിട്ട് 4 ന് : 147.25മീറ്റർ

പെരിയാറിലെ ജലനിരപ്പ്

# കാലടി റിവർഗേജ് സ്റ്റേഷൻ

ഉച്ചയ്ക്ക് 12 ന് : 4.105

കുറഞ്ഞത് : 7 സെന്റീമീറ്റർ

വൈകിട്ട് 4 ന് : 4.055 മീറ്റർ

കുറഞ്ഞത് : 5 സെന്റീമീറ്റർ

# ആലുവ മാർത്താണ്ഡവർമ്മ പാലം

ഉച്ചയ്ക്ക് 12 ന് : 2.155

കുറഞ്ഞത് : 5 സെന്റീമീറ്റർ

വൈകിട്ട് 4 ന് : 2.125 മീറ്റർ

കുറഞ്ഞത് : 3 സെന്റീമീറ്റർ

# മംഗലപ്പുഴ പാലം

രാവിലെ 8 ന്:

ഉച്ചയ്ക്ക് 12 ന് : 2.120

കുറഞ്ഞത് : 1 സെന്റീമീറ്റർ

വൈകിട്ട് 4 ന് : 1.125 മീറ്റർ

കുറഞ്ഞത് : 15 സെന്റീമീറ്റർ