കൊച്ചി : മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. കേജ് സിസ്റ്റം ഒഫ് ബേഡ്സ് വിത്ത് ലിറ്റിൽ സ്പേസ് പദ്ധതി പ്രകാരം അഞ്ച് ഗുണഭോക്താക്കൾക്ക് അഞ്ച് മാസംവരെ പ്രായമുള്ള 4 - 5 കോഴിക്കുഞ്ഞുങ്ങളും വളർത്തുന്നുന്നതിനാവശ്യമുള്ള കൂടുകളും മരുന്നും തീറ്റയും ലഭിക്കും. കൊച്ചി കോർപ്പറേഷനിലെ സ്ഥിരസാമസക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി നാളെ (തിങ്കൾ)​ വെെകിട്ട് 5 വരെ .വിവരങ്ങൾക്ക് ഫോൺ : 0484 2 351264