കൊച്ചി : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം . ഗാർഹിക , കെെത്തൊഴിലാളി, ബ്യൂട്ടീഷ്യൻ, അലക്ക് തൊഴിലാളികളടക്കമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും . അപേക്ഷഫോറങ്ങൾ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 31 നകം എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഒഫീസർ അറിയിച്ചു. ഫോൺ : 0484 - 2366191