പെരുമ്പാവൂർ: സിപിഐ എം മാറമ്പിളളി മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്ന പി എസ് കരീമിന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. പള്ളിക്കവലയിൽ ചേർന്ന യോഗത്തിൽ ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. വാഴക്കുളം പഞ്ചായത് പ്രസിഡന്റ് ഷെറീന ബഷീർ അദ്ധ്യക്ഷയായി. ഫാമിങ് കോർപ്പറേഷൻ ചെയർമാൻ കെ കെ അഷ്‌റഫ്, എൻ വി സി അഹമ്മദ് ,പി എം സലിം ,ഷമീർ തുകലിൽ വി എച്ച് ഗഫൂർ, അഡ്വ ഷിജി ശിവജി ,അഡ്വ പുഷ്പദാസ് ,സി എം കരീം ,ജബ്ബാർ തച്ചയിൽ ,കെ പി അശോകൻ, ഖത്തീബ് അഷ്‌റഫ് മൗലവി ,എം ഐ ബീരാസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.