കൊച്ചി : ഭൂതത്താൻകെട്ടിലെ മൾട്ടിസ്പീഷിസ് ഇക്കോ ഹാച്ചറിയിൽ ദെെനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൂന്ന് താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : ഫിഷറീസ് / സുവോളജി വിഷയത്തിൽ ബിരുദം / ബിരുദാനന്തര ബിരുദം, ഹാച്ചറി ഫാമുകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. അഭിമുഖം : ആഗസ്റ്റ് 14 ന് രാവിലെ 11 ന് . രാത്രിയും പകലും ജോലിനോക്കാൻ സന്നദ്ധതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, എെഡന്റിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ : 0484 - 2394476, 9496007029.